KALYANI

KALYANI Lyrics

ARJN

Source: YouTube Music

(നടക്കടോ അങ്ങോട്ട്)
അവളുടേ കരിമഷി മിഴി ഉണ്ടല്ലോ
മിഴികളിൽ നിറയുന്ന മൊഴിയുണ്ടല്ലോ
മറുപടി പറയുവാൻ മടിയുണ്ടല്ലോ

നിന്റെ നുണക്കുഴി കണ്ടപ്പോ
അടിവയറ്റിലു മഞ്ഞുള്ള രാത്രി
നിന്റെ ചിരി അത് കണ്ടപ്പോ
അയ്യയ്യോ നെഞ്ചിലൊരു ആധി

കരിമിഴിയുള്ള കളവാണി
കാർ-കൂന്തലു കണ്ടപ്പോൾ കണ്ണൊന്ന് ഉടക്കി
ചിരിക്കല്ലേ പെണ്ണേ കല്യാണി
നിന്റെ മാറത്തെ പുള്ളിയിൽ
എന്നെ നീ കുടുക്കി

നിന്റെ കണ്ണിലെ നിറം കണ്ട്
കയ്യിലെ വള കണ്ട്
കാലിലെ കൊലുസിട്ട്
എന്നെ നീ കുടുക്കി

അരയിലെ അരഞ്ഞാണം
അരക്കെട്ടിൽ കിടക്കുമ്പോ
എനിക്കെന്റെ മോഹങ്ങൾ
ആണപൊട്ടി ഒഴുകുമ്പോ
നോക്കല്ലേ നീ ഒരുത്തി
നോട്ടത്തിൻ മുനകൊണ്ട്
ചങ്കത് പെടയ്ക്കണ്
നോക്കല്ലേ നീ ഒരുത്തി

ഇടിമിന്നലാടി നിനക്കെന്താ പേടി
കതക് അടച്ചോടി അടുത്തു നീ വാടി
കവിതകൾ പാടി അരകെട്ടു തേടി
നിൻ മുടിയിലെ സുഗന്ധത്തിൻ രാമച്ചം തേടി
ഞരമ്പുകളിലെ ചുടു ചോര ഒഴുകുന്നു
പരാമനാന്തര സുഖമത് തേടുന്നു

മോഹങ്ങൾ കവിതകളാകുന്നു
ഉള്ളൊന്ന് അറിയാൻ ഇടനെഞ്ചു പിടക്കുന്നു
കണ്ണാടി മിന്നുന്ന വെള്ളാരം കണ്ണുള്ള
ചേലൊത്ത മെയ്യുള്ള പെണ്ണേ അലങ്കാരി
മുട്ടോളം മുടിയുള്ള കാണാൻ അഴകുള്ള
നീല മിഴിയുള്ള പെണ്ണേ നീ ശൃംഗാരി

കരിമിഴിയുള്ള കളവാണി
കാർ-കൂന്തലു കണ്ടപ്പോൾ

കരിമിഴിയുള്ള കളവാണി
കാർ-കൂന്തലു കണ്ടപ്പോൾ കണ്ണൊന്ന് ഉടക്കി
ചിരിക്കല്ലേ പെണ്ണേ കല്യാണി
നിന്റെ മാറത്തെ പുള്ളിയിൽ
എന്നെ നീ കുടുക്കി

നിന്റെ കണ്ണിലെ നിറം കണ്ട്
കയ്യിലെ വള കണ്ട്
കാലിലെ കൊലുസിട്ട്
എന്നെ നീ കുടുക്കി
അരയിലെ അരഞ്ഞാണം
അരക്കെട്ടിൽ കിടക്കുമ്പോ
എനിക്കെന്റെ മോഹങ്ങൾ
ആണപൊട്ടി ഒഴുകുമ്പോ

നോക്കല്ലേ നീ ഒരുത്തി
നോട്ടത്തിൻ മുനകൊണ്ട്
ചങ്കത് പെടയ്ക്കണ്
നോക്കല്ലേ നീ ഒരുത്തി

നിന്റെ നുണക്കുഴി കണ്ടപ്പോ
നിന്റെ നുണക്കുഴി കണ്ടപ്പോ
നിന്റെ നുണക്കുഴി കണ്ടപ്പോ
അടിവയറ്റിലു മഞ്ഞുള്ള രാത്രി
നിന്റെ ചിരി അത് കണ്ടപ്പോൾ

കടക്കണ്ണു കൊണ്ട് മുറിഞ്ഞാൽ
നിന്റെ കരളിലെ പ്രിയം കൊണ്ട് നിറഞ്ഞാൽ അറിയാം
കരിങ്കള്ളി നിന്നെ അറിയാൻ
നിന്റെ കനവിലെ മോഹങ്ങൾ അറിയാം പറയാം

ഇട്ടാ പൊട്ടും മത്താപ്പല്ലേ
ചിരിയതിൽ
വട്ട പൊട്ടു കെട്ടാ കെട്ടി
മുടിയില്
തട്ടാ മുട്ടാ കള്ളി പെണ്ണേ
ഉരുകുത്
വിരുമാണ്ടി നീ മസറാട്ടി

നിന്റെ കടക്കണ്ണിൻ മുനയോ
കറുമ്പി നിന്റെ മിഴിയോ
നിന്റെ കരളിലെ പ്രിയമോ
നീ എനിക്കെകിയ സുന്ദര രാത്രിയോ

സുന്ദരി പെണ്ണേ നിന്നെ
കണ്ടപ്പോൾ തൊട്ടെ എന്റെ
ചങ്കിലെ തീയേ നിന്റെ
ചുണ്ടിലു തേനോ മധുര മനോഹരി

പാടത്തെ ചേലുള്ള പാലപ്പൂ പോലുള്ള
പുഞ്ചിരി കണ്ടെന്റെ ഉള്ളൊന്ന് കാളി
ചെഞ്ചോര ചുണ്ടത്ത് ചേലുള്ള ചായത്തെ
കൊണ്ടെന്നറിഞ്ഞപ്പോൾ നെഞ്ചകം പാളി

കരിമിഴിയുള്ള കളവാണി
കാർ-കൂന്തലു കണ്ടപ്പോ

കരിമിഴിയുള്ള കളവാണി
കാർ-കൂന്തലു കണ്ടപ്പോൾ കണ്ണൊന്ന് ഉടക്കി
ചിരിക്കല്ലേ പെണ്ണേ കല്യാണി
നിന്റെ മാറത്തെ പുള്ളിയിൽ
എന്നെ നീ കുടുക്കി

കരിമിഴിയുള്ള കളവാണി (കളവാണി)
ചിരിക്കല്ലേ പെണ്ണേ കല്യാണി (കല്യാണി)

Kendi çalma listeni oluştur

Save this song and build your perfect collection. 100% free, no ads.

Start My Playlist